ജപ്പാന്‍റെ ഫ്ലൈയിംഗ് ബൈക്ക് ടുറിസിമോ നിർമിക്കാൻ അബുദാബി
അബുദാബി: ജപ്പാന്‍റെ ഫ്ലൈയിംഗ് ബൈക്ക് (ടുറിസിമോ) അടുത്ത വർഷം അബുദാബിയിൽ നിർമ്മിക്കും. 6.71 കോടി രൂപ (30 ലക്ഷം ദിർഹം) ചെലവിലാണ് പറക്കുന്ന ബൈക്ക് അബുദാബിയിൽ നിർമ്മിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയുള്ള ഈ ബൈക്കിന് 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയും. നിലവിൽ ജപ്പാനിൽ പ്രതിമാസം അഞ്ച് ബൈക്കുകൾ വരെ നിർമ്മിക്കുന്ന എയർവിൻസ് കമ്പനി അബുദാബി കമ്പനിയുമായി ചേർന്ന് കൂടുതൽ ബൈക്കുകൾ നിർമ്മിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഗ്ലോബൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മാനേജർ യുമ ടേക്കനാക പറഞ്ഞു. എന്നാൽ യുഎഇ കമ്പനിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഭാവിയിൽ കൂടുതൽ ആളുകൾക്ക് സഞ്ചരിക്കാൻ കഴിയുന്ന ഒരു ബൈക്ക് നിർമ്മിക്കാനും പദ്ധതിയുണ്ട്. ജപ്പാനിൽ ഇതുവരെ 10 യൂണിറ്റുകൾ വിറ്റഴിച്ചതായും കമ്പനി വെളിപ്പെടുത്തി.