അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടി സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍.
അബുദാബി:
ബിഗ് ടിക്കറ്റിന്‍റെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ രഞ്ജിത്ത് സോമരാജനാണ് ഒന്നാം സമ്മാനം നേടിയത്.
കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. ബിഗ് ടിക്കറ്റ് പ്രതിനിധി സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ താന്‍ നറുക്കെടുപ്പ് കാണുകയാണെന്നും ഇപ്പോള്‍ കുടുംബത്തിനൊപ്പമാണെന്നും രഞ്ജിത്ത് പറഞ്ഞു. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇദ്ദേഹം ടിക്കറ്റ് വാങ്ങിയത്.
ജൂൺ 29 ന് “ബയ് ടു ഗെറ്റ് വൺ" ഓഫറിലാണ് ടിക്കെറ്റ് എടുത്തത്. രണ്ടായിരത്തി എട്ടു മുതൽ രഞ്ജിത് ദുബായ് ടാക്സിയിലും മറ്റു കമ്പനികളിലുമായി ജോലി ചെയ്തു വരികയാണ്. നിലവിൽ പുതിയ ഒരു കമ്പനിയിൽ ജോലി ലഭിച്ച അദ്ദേഹത്തിന് സ്വന്തമായി ബിസിനസ് ചെയ്യുവാനാണ് ആഗ്രഹം. കുടുംബവുമായി ആലോചിച്ചു തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം സമ്മാനമായി 30 ലക്ഷം ദിര്‍ഹം (ആറ് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് 355820 എന്ന ടിക്കറ്റ് നമ്പരിനുടമയായ റെന്‍സ് മാത്യു എന്ന ഇന്ത്യക്കാരനാണ്. മൂന്നാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) നേടിയത് ഇന്തോനേഷ്യന്‍ സ്വദേശിയായ ജെസ്മിന്‍ ഖോല്‍ബി സെയ്ന്‍ ആണ്. 006368 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.