മൊബൈൽ ഫോൺ നിർമാതാക്കളെ ദുരുപയോഗം ചെയ്തു; ഗൂഗിളിന് വൻ തുക പിഴ
ഡൽഹി: കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് 1337.76 കോടി രൂപ പിഴ ചുമത്തി. ഗൂഗിൾ അതിന്‍റെ വാണിജ്യ താൽപ്പര്യത്തിന് അനുസൃതമായി ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈലുകൾ ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പിഴ ചുമത്തിയത്. ഗൂഗിൾ സെർച്ച് ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിൽ മൊബൈൽ ഫോണുകൾ നിർമ്മിക്കുന്ന കമ്പനികൾക്ക് ഇളവുകൾ നൽകരുതെന്ന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഗൂഗിളിന് നിർദ്ദേശം നൽകി. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാറ്റങ്ങൾ വരുത്തണമെന്നും കമ്മീഷൻ ഗൂഗിളിന് നിർദ്ദേശം നൽകി.