ഒന്നാം നമ്പർ; മുഖ്യമന്ത്രി പിണറായി വിജയന് ജേഴ്സി സമ്മാനിച്ച് എസി മിലാൻ ക്ലബ്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് ജേഴ്സി സമ്മാനിച്ച് പ്രമുഖ ഫുട്ബോൾ ക്ലബ്ബായ എസി മിലാൻ ഭാരവാഹികൾ. കോഴിക്കോട് ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എ.സി മിലാൻ കളിക്കാർ ഒപ്പിട്ട 'പിണറായി,'ഒന്ന്' എന്നെഴുതിയ ജേഴ്സിയാണ് അദ്ദേഹത്തിന് നൽകിയത്. കേരള എ.സി മിലാൻ അക്കാദമി ടെക്നിക്കൽ ഡയറക്ടർ ആല്‍ബര്‍ട്ടോ ലക്കാന്‍ഡലയും ക്ലബ്ബിലെ മറ്റ് അംഗങ്ങളും മുഖ്യമന്ത്രിക്ക് ജേഴ്സി സമ്മാനിക്കുന്ന ചടങ്ങിൽ സന്നിഹിതരായിരുന്നു. അപ്രതീക്ഷിത സമ്മാനം ലഭിച്ചതിലുള്ള സന്തോഷം മുഖ്യമന്ത്രി ക്ലബ് അധികൃതരെ അറിയിച്ചു.