കൊല്ലം ശക്തികുളങ്ങരയിൽ വാഹനാപകടം
കൊല്ലം ശക്തികുളങ്ങരയിൽ വാഹനാപകടം. ബസും മീൻലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. എറണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ബസ് യാത്രക്കാരായ 19 പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരിൽ വിദ്യാർത്ഥികളുമുണ്ട്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം ചവറയിൽ നിന്നും ഇളമ്പള്ളൂരിലേക്ക് പോയ സ്വകാര്യ ബസും തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്ക് പോയ ഇൻസുലേറ്റഡ് വാനും കൂട്ടിയിടിച്ചാണ് അപകടം. ഇൻസുലേറ്റഡ് വാന് പുറകിൽ ഇടിച്ച സ്കൂട്ടർ യാത്രികനും പരിക്കുണ്ട്.ഇൻസുലേറ്റഡ് വാനിലെ ഡ്രൈവർ എർണാകുളം സ്വദേശി പുഷ്പനാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ലോറി ക്ലീനറെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസിൽ സഞ്ചരിച്ചിരുന്ന 19 ഓളം യാത്രക്കാർക്ക് പരുക്ക് പറ്റി പലരുടെയും നില ഗുരുതരമാണ്, ഇതിൽ വിദ്യാർത്ഥികളും ഉൾപ്പെടും.മത്സരയോട്ടത്തിനിടെയാണ് അപകടമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
മരിയാലയം ജംഗ്ഷന് സമീപ ബസ്സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റിയ ശേഷം സ്വകാര്യ ബസ് അമിത വേഗത്തിൽ മറ്റൊരു വാഹനത്തെ മറികടക്കവേയാണ് അപകടം ഉണ്ടായത് ‘ഇൻസുലേറ്റഡ് വാനിൽ നിന്നും ഡ്രൈവറെയും ക്ലീന റെയും ഓടി കൂടിയ നാട്ടുകാർ വെട്ടിപൊളിച്ചാണ് പുറത്തെടുത്തത്, അപകടത്തിൽപ്പെട്ട വരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണി കൂറുകളോളം ഗതാഗത സ്തംഭിച്ചു. ശക്തികുളങ്ങര പൊലീസ് എത്തി ഗതാഗതം പുനഃസ്ഥാപിച്ചു.