ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവ ദമ്പതികൾ കൊല്ലപ്പെട്ടു.

കൊടുങ്ങല്ലൂർ :

കോട്ടപ്പുറം പാലത്തിൽ ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവ ദമ്പതികൾ കൊല്ലപ്പെട്ടു.

കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ ആണ് അപകടം സംഭവിച്ചത് .സൗദിയിലായിരുന്ന ഷാനു അഞ്ച് ദിവസം മുൻപാണ് അവധിയിൽ നാട്ടിലെത്തിയത്.സമ്പർക്ക വിലക്കിൽ കഴിയുകയായിരുന്ന ഷാനു കൊവിഡ് ആർ.ടി.പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവ് ആയതിനെ തുടർന്ന് ഭാര്യയുമൊത്ത് എർണാകുളം ലിസി ആശുപത്രിയിൽ പോയി തിരികെ വരുന്നതിനിടയിലാണ് അപകടമുണ്ടായത്.കൊടുങ്ങല്ലൂർ പൊലീസ് മേൽനടപടി സ്വീകരിച്ചു.

Related Posts