'ഫാൻസുമായി ഇത്രയും അടുപ്പമുള്ള യൂത്തൻ ഇല്ല, അയാൾ അങ്ങെനെയാണ്, സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും, ആരാധകന്റെ കല്യാണത്തിന് പങ്കെടുക്കും'
ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി നടൻ ആസിഫ് അലിയും ഭാര്യ സമയും. ആലപ്പുഴ സ്വദേശി സാൻ കുര്യന്റെ വിവാഹത്തിനാണ് ആസിഫും ഭാര്യയും ആശംസ നേരാൻ എത്തിയത്. സാനുമായി പന്ത്രണ്ട് വർഷത്തെ പരിചയം തനിക്കുണ്ടെന്നും ഇവരുടെയൊക്കെ പിന്തുണയും സ്നേഹവും അധ്വാനവും കൊണ്ടാണ് താൻ ഇവിടെവരെ എത്തി നിൽക്കുന്നതെന്നും വിവാഹത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആസിഫ് അലി പറഞ്ഞു. താരത്തിന്റെ മറ്റൊരു ആരാധകനായ അഫ്സൽ മുഹമ്മദാണ് വിവാഹത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.
"അയാൾ അങ്ങെനെയാണ് സ്വന്തം കല്യാണത്തിന് ഫാൻസിനെ ക്ഷണിക്കും..., ആരാധകന്റെ കല്യാണത്തിന് തിരക്കുകൾ എല്ലാം മാറ്റി വെച്ച് പങ്കെടുക്കും.., ഫാൻസുമായി ഇത്രയും അടുപ്പം ഉള്ള മറ്റൊരു യൂത്തൻ ഇല്ല എന്ന് തന്നെ പറയാം..", അഫ്സൽ മുഹമ്മദ് കുറിച്ചു.
"വിജയ പരാജയങ്ങൾ ഒരു നടന് ഉണ്ടായേക്കാം പക്ഷെ ചങ്ക് പറിച്ചെടുത്തു കാണിക്കുന്ന ആരാധകന് അത്രേം തന്നെ ആഴത്തിൽ ആ സ്നേഹവും തിരിച്ചുകൊടുന്നുണ്ടെങ്കിൽ മറ്റു സന്തോഷങ്ങളുടെ കൂടെ ഭാഗവും ആവുന്നുണ്ടെങ്കിൽ അദ്ദേഹം നല്ലൊരു നടന് ഉപരി നല്ലൊരു വ്യക്തി കൂടെ ആയിരിക്കണം", മറ്റൊരു ആരാധകനായ ആസിഫ് മുഹമ്മദ് കുറിച്ചു.