ഇന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു, കാവ്യയ്ക്കും മീനാക്ഷിക്കുമൊപ്പം ആവണംകോട് ക്ഷേത്രനടയിൽ നടൻ ദിലീപ്
മകൾ മഹാലക്ഷ്മി ഇന്ന് ആദ്യാക്ഷരം കുറിച്ചതായി നടൻ ദിലീപ്. മഹാലക്ഷ്മിയുടെ എഴുത്തിനിരുത്തൽ ചടങ്ങിന്റെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ഭാര്യ കാവ്യ മാധവനൊപ്പം മൂത്തമകൾ മീനാക്ഷിയെയും ചിത്രങ്ങളിൽ കാണാം.
ആലുവയിലെ കുടുംബ വീടിനടുത്തുള്ള ആവണംകോട് സരസ്വതി ക്ഷേത്രത്തിലാണ് ദിലീപ്-കാവ്യ മാധവൻ ദമ്പതികളുടെ മകളായ മഹാലക്ഷ്മിയുടെ വിദ്യാരംഭ ചടങ്ങുകൾ നടന്നത്. ശ്രീശങ്കരന്റെ ദിവ്യസാന്നിധ്യം നിറഞ്ഞ സരസ്വതി ക്ഷേത്രനടയിലാണ് മകൾ വിദ്യാരംഭം കുറിച്ചതെന്ന് നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ആദ്യാക്ഷരം അമ്മയാണ്. എല്ലാത്തിന്റെയും പ്രഭവമാണ് അമ്മ. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടേ എന്നും എല്ലാവരുടേയും പ്രാർഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും പോസ്റ്റിൽ പറയുന്നു.