നടൻ ജി കെ പിള്ള അന്തരിച്ചു

രണ്ടാം ലോക മഹായുദ്ധത്തിൽ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ജി കെ പിള്ള.

സിനിമാ-സീരിയൽ നടൻ ജി കെ പിള്ള(97 വയസ്സ്) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ക‍ഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ എട്ടരമണിയോടുകൂടി തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു അന്ത്യം.

രണ്ടാം ലോക മഹായുദ്ധത്തിൽ അടക്കം പങ്കെടുത്ത പട്ടാളക്കാരനായിരുന്നു ജി കെ പിള്ള. മലയാള സിനിമയിൽ ‘സ്ഥിരം വില്ലൻ പദവി’ നേടിയ ആദ്യനടന്‍ കൂടിയാണ്. ആറ് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്ത് നിറഞ്ഞുനിന്ന അവിസ്മരണീയ നടന വൈവിധ്യമാണ് അദ്ദേഹം. സീരിയൽ, സിനിമാ രംഗങ്ങളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ്.

1958ൽ പുറത്തിറങ്ങിയ ‘നായരു പിടിച്ച പുലിവാലി’ലൂടെ വില്ലനിസത്തിനു തുടക്കം കുറിച്ച അദ്ദേഹം പിന്നീട് 350ഓളം സിനിമകളിൽ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇടക്കാലത്ത് അവസരം നഷ്ടമായ അദ്ദേഹം 2000 കാലഘട്ടത്തിൽ സീരിയലുകളിലേക്ക് തിരിഞ്ഞു. പിന്നീട് ചില സിനിമകളിൽ സ്വഭാവ വേഷങ്ങളിലും അഭിനയിച്ചു.

Related Posts