വീണ്ടും വിവാഹിതനാകാനൊരുങ്ങി നടൻ ഹൃത്വിക് റോഷൻ; വധു യുവനടി സബ
ബോളിവുഡ് താരം ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നു. സബ ആസാദുമായാണ് ഹൃതിക് റോഷൻ വിവാഹിതനാകുക. 2023 നവംബറിലാണ് വിവാഹമെന്നാണ് റിപ്പോർട്ട്. ബോളിവുഡ് കിന്യൂസിന്‍റെ ട്വിറ്റർ പേജിലൂടെയാണ് വിവാഹ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഹൃത്വിക് റോഷനും യുവനടി സബ ആസാദും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. ജുഹു വെര്‍സോവ ലിങ്ക് റോഡിൽ ഹൃത്വിക്കും സബ ആസാദും നിർമ്മിച്ച ആഡംബര വസതിയുടെ അവസാന ഘട്ട ജോലികൾ പൂർത്തിയായി വരികയാണ്. എന്നാൽ വിവാഹത്തെക്കുറിച്ച് ഹൃത്വിക്കോ സബയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2014ലാണ് ഹൃത്വിക്കും മുൻ ഭാര്യ സൂസന്നയും വിവാഹമോചിതരായത്. 'വിക്രം വേദ' ആയിരുന്നു ഹൃത്വിക് റോഷന്‍റെ അവസാന ചിത്രം. തമിഴ് പ്രേക്ഷകരെ അമ്പരപ്പിച്ച അതേ പേരിലുള്ള വിക്രം വേദയുടെ ഹിന്ദി റീമേക്കായിരുന്നു ഇത്. പുഷ്കറും ഗായത്രിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്. ഭൂഷൺ കുമാർ, കൃഷൻ കുമാർ, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.