പ്രതിഷേധത്തിൽ രാഷ്‌ടീയം കലർത്തരുത് എന്നും വിവാദത്തിനു ഇല്ലെന്നും നടൻ ജോജു ജോർജ്

കോൺഗ്രസ്സുകാരുടെ ഹൈവേ ഉപരോധത്തിനിടെ സംഘർഷം. നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍. കോൺഗ്രസ്സ് സംഘടിപ്പിച്ച ഹൈവേ ഉപരോധത്തിനിടെയാണ് സംഘർഷം ഉണ്ടായത് വഴി തടയല്‍ സമരം മൂലം വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്.ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍ നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനും ഇടയാക്കി.

ഉപരോധം കാരണം വാഹനങ്ങളുടെ നീണ്ടനിരയാണ് റോഡിൽ ഉണ്ടായിരുന്നത് . ആശുപത്രി, ഓഫീസ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ മണിക്കൂറുകളായി റോഡില്‍ കുടുങ്ങികിടക്കുകയായിരുന്നു . വൈറ്റില മുതല്‍ ഇടപ്പള്ളി വരെയാണ് ഗതാഗതം തടസ്സപ്പെട്ടത്.

ജോജുവിനെതിരെ രൂക്ഷവിമർശനവുമായി കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ,പ്രതിഷേധത്തിൽ രാഷ്ട്രീയം ഇല്ലെന്നും സാധാരണക്കാരിൽ ഒരാളായി നിന്നാണ് പ്രതിഷേധിച്ചതെന്നും ജോജു ജോർജ് പറഞ്ഞു.ജോജുവിന്റെ വാഹനം പനങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തു.

ജോജുവിനെ തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. പ്രതിഷേധത്തിൽ രാഷ്‌ടീയം കലർത്തരുത് എന്നും വിവാദത്തിനു ഇല്ലെന്നു ജോജു മാധ്യമങ്ങളോട് പറഞ്ഞു.

Related Posts