നടൻ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരുക്ക്

തൃശൂർ: കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നടൻ ജോയ് മാത്യുവിന് പരുക്കേറ്റു. കോഴിക്കാട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്ന് സെന്ററിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. മറ്റൊരാൾക്കും പരുക്കേറ്റു. ജോയ് മാത്യുവിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ വാഹനത്തിൽ കുടുങ്ങിപ്പോയി.

Related Posts