ഇരയ്ക്കൊപ്പം എന്ന് പറയാൻ എളുപ്പമാണ്, എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാൻ ആരുമില്ല: ജോയ് മാത്യു
നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി നടൻ ജോയ് മാത്യു. ഇരയ്ക്കൊപ്പം എന്ന് പറയാൻ എളുപ്പമാണെന്നും എന്നാൽ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാൻ ആരുമില്ലെന്നുമാണ് ജോയ് മാത്യു പറയുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിക്കുന്നത്. കുറ്റവാളിയുമായി സഹകരിക്കില്ല എന്ന ആർജവത്തോടെയുള്ള നിലപാട് താങ്കൾ എടുത്തിട്ടുണ്ടോ എന്ന് ചിലർ ചോദിക്കുന്നു. ഇരയോടൊപ്പം എന്നു പറയാൻ ചില പ്രമുഖർക്ക് അഞ്ച് വർഷം വേണ്ടിവന്നു. ഒരേ സമയം ഇരയ്ക്കൊപ്പവും വേട്ടക്കാരനൊപ്പവും ചേരാനുള്ള വിദ്യ അറിയാവുന്നവരാണ് സിനിമാക്കാർ. സാമൂഹ്യ പ്രശ്നങ്ങളിൽ, രാഷ്ട്രീയ വിഷയങ്ങളിൽ സ്വന്തം നിലപാട് തുറന്നു പറയാൻ ഒരു സിനിമാക്കാരനും തയ്യാറാവുകയില്ല. ആരെയും പിണക്കാതെ എങ്ങിനെ കൂടുതൽ കാശുണ്ടാക്കാം എന്ന് മാത്രം ചിന്തിക്കുന്നവരാണ് മിക്കവരും. ദിലീപ് കുറ്റവാളിയാണ് എന്ന് കോടതി പറയുന്നതുവരെ അയാളെ കുറ്റവാളിയായി കണക്കാക്കുകയില്ല എന്ന് നടനെ അനുകൂലിക്കുന്നവരുമുണ്ട്.