നടൻ കമല്‍ഹാസന്‍ കോവിഡ് മുക്തനായി
ചെന്നൈ: കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന നടനും മക്കള്‍നീതിമയ്യം നേതാവുമായ കമല്‍ഹാസന്‍ രോഗമുക്തനായി. ഈ വിവരം ആശുപത്രി അധികൃതരാണ് വ്യക്തമാക്കിയത്.
രോഗമുക്തനായെങ്കിലും ഡിസംബര്‍ മൂന്നാം തീയതി വരെ ക്വാറന്റൈനില്‍ കഴിയണമെന്നും നാലാംതീയതി മുതല്‍ അദ്ദേഹത്തിന് പൊതു പരിപാടികളില്‍ പങ്കെടുക്കാമെന്നും പറഞ്ഞു.
നവംബര്‍ 22നാണ് കമല്‍ഹാസന് കോവിഡ് സ്ഥിരീകരിച്ചത്. അന്നുതന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അമേരിക്കയില്‍ നിന്ന് തിരികെയെത്തിയപ്പോള്‍ ചുമ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്.