1500 മീറ്റർ നീന്തൽ മത്സരത്തിൽ ദേശീയ ജൂനിയർ റെക്കോർഡ് സ്വന്തമാക്കി വേദാന്ത്; മകന്റെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് നടൻ മാധവൻ
ജൂനിയർ നാഷണൽ അക്വാട്ടിക്‌സിലെ 1500 മീറ്റർ ഫ്രീ സ്റ്റൈലിൽ റെക്കോർഡ് നേടി നടൻ മാധവന്റെ മകൻ വേദാന്ത്. തെന്നിന്ത്യയുടെ മുഴുവൻ പ്രിയപ്പെട്ട അഭിനേതാവാണ് ആർ മാധവൻ. നീന്തൽ താരമാണ് അദ്ദേഹത്തിന്റെ മകൻ വേദാന്ത്. 48-ാമത് ജൂനിയർ നാഷണൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്റർ ഫ്രീസ്റ്റൈലിൽ സ്വർണം കരസ്ഥമാക്കിയിരിക്കുകയാണ് വേദാന്ത്.
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ ബിജു പട്നായിക് സ്വിമ്മിങ് പൂളിലായിരുന്നു മത്സരം. 1500 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ 16:01:73 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത വേദാന്ത്, 2017-ല്‍ അദ്വൈദ് പേജ് സ്ഥാപിച്ച 16:06:43 സെക്കന്‍ഡിന്റെ റെക്കോഡാണ് തകർത്തത്. കര്‍ണാടകയുടെ അമോഗ് ആനന്ദ് വെങ്കടേഷ് രണ്ടാമതെത്തിയപ്പോള്‍, ബംഗാളിന്റെ ശുഭോജീത് ഗുപ്ത വെങ്കലം സ്വന്തമാക്കി. മകൻ നേടിയ റെക്കോർഡിനെ അഭിനന്ദിച്ചുകൊണ്ട് മാധവനും ട്വീറ്റ് ചെയ്തു.