ഇത് ബാബുവിന്റെ ദിവസം; ഷെയിൻ നി​ഗം

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ബാബു ജീവിത്തിലേക്ക് തിരികെയെത്തിച്ചിരിക്കുകയാണ്. ബാബുവിനെ മലയിടുക്കിൽ നിന്ന് രക്ഷപ്പെടുത്തിയ വാർത്ത ഏറെ സന്തോഷത്തോടെയാണ് മലയാളികൾ കേട്ടത്. ഇപ്പോൾ സന്തോഷം പങ്കുവച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഷെയിൻ നി​ഗം. ആത്മവിശ്വാസം കൈവിടാതെ പിടിച്ചുനിന്ന ബാബുവിന്റേതാണ് ഈ ദിവസം എന്നാണ് ഷെയിൻ ഫേയ്സ്ബുക്കിൽ കുറിച്ചത്.

ഷെയിനിന്റെ കുറിപ്പ്

‘ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. 40 മണിക്കൂർ പാലക്കാടിന്റെ ചൂടും തണുപ്പും ഏറ്റു ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചു നിന്ന ബാബുവിന്റെ ആണ് ഈ ദിവസം.’–ഷെയ്ൻ നിഗത്തിന്റെ വാക്കുകൾ.

Related Posts