നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ തൃണമൂലില്‍

കൊല്‍ക്കത്ത: മുതിര്‍ന്ന നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബംഗാളിന്റെ കടുവയായ മമതാബാനര്‍ജിയുടെ നിര്‍ദേശപ്രകാരമാണ് താന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. ടിഎംസിയിലേക്ക് ക്ഷണിച്ചതില്‍ അഭിമാനം ഉണ്ട്. താന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായും മഹത്തായ സ്ത്രീയുടെ നേതൃത്വത്തിന്‍ കീഴില്‍ മത്സരിക്കുമെന്നും സിന്‍ഹ പറഞ്ഞു.

ഏപ്രില്‍ 12 ന് നടക്കുന്ന പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി എംപി ബാബുല്‍ സുപ്രിയോ രാജിവെച്ചതിനെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന അസന്‍സോള്‍ ലോക്‌സഭാ സീറ്റില്‍ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ബിജെപിയില്‍ കാര്യങ്ങളെല്ലാം വണ്‍മാന്‍ ഷോയാണെന്നും തീരുമാനങ്ങള്‍ എടുക്കുന്നത് പ്രധാനമന്ത്രിയാണെന്നും ആരോപിച്ചായിരുന്നു 2019ല്‍ ബിജെപി വിട്ട് ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസിലെത്തിയത്.

Related Posts