അഹാനയുടെ പ്രീ മേക്കപ്പ് പ്രെപ്പിങ്ങ് വീഡിയോക്ക് വിമർശനങ്ങൾ, "മാഡ് മാർക്കറ്റിങ്ങ് " നൂറായിരം തവണ കേട്ടുമടുത്തെന്ന് പ്രതികരണങ്ങൾ.

മേക്കപ്പിന് മുമ്പുള്ള പ്രീ മേക്കപ്പ് പ്രെപ്പിങ്ങിനെപ്പറ്റി വീഡിയോ പങ്കുവെച്ച ചലച്ചിത്രതാരം അഹാന കൃഷ്ണകുമാറിന് സോഷ്യൽ മീഡിയയിൽ വിമർശനം. ക്ലെൻസിങ്ങ്, മോയ്സ്ചറൈസിങ്ങ് ഉത്പന്നങ്ങളെ പറ്റിയുള്ള താരത്തിൻ്റെ പുതിയ പ്രീ മേക്കപ്പ് പ്രെപ്പിങ്ങ് വീഡിയോ ആണ് വിമർശനത്തിന് വിധേയമായത്. ഒരേ വ്യക്തി, ഒരേ ഉത്പന്നത്തെപ്പറ്റി, ഒരേ കാര്യം തന്നെ, അനേകായിരം തവണ പറഞ്ഞു കൊണ്ടിരുന്നാൽ ബോറടിക്കുമെന്ന് വിമർശകർ പറയുന്നു. ഇൻസ്റ്റഗ്രാമിൽ 2.4 മില്യൺ ഫോളോവേഴ്സുള്ള താരമാണ് അഹാന. നാലു മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തി നാൽപ്പത്തി നാലായിരത്തിലേറെ വ്യൂവേഴ്സാണ് വീഡിയോക്ക് ലഭിച്ചത്.
ഇത്രയ്ക്കും 'മാഡ് ' ആയ മാർക്കറ്റിങ്ങ് വേറാരും ചെയ്തു കണ്ടിട്ടില്ലെന്നും ഇത് അസഹ്യമാണെന്നും പ്രതികരണങ്ങളുണ്ട്. "എത്രയോ തവണയായി ഈ മാർക്കറ്റിങ്ങ് പരിപാടി കണ്ടിരിക്കുന്നു. വേറൊന്നും ഇല്ലേ, ഒന്ന് മാറ്റിപ്പിടി" എന്ന് പരിഹസിക്കുന്നവരും ഉണ്ട്.
മാർക്കറ്റിങ്ങ് ആണെന്ന് നേരിട്ട് തോന്നാത്ത തരത്തിൽ, പ്രീ മേക്കപ്പ് പ്രെപ്പിങ്ങിന് വർഷങ്ങളായി താൻ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ എന്ന നിലയിലാണ് താരത്തിൻ്റെ അവതരണം. ഡെർമാവൈവിൻ്റെ ഹൈഡ്രാ ക്ലെൻസറും ന്യൂട്രിഡേമിൻ്റെ മോയിസ്ചറൈസറുമാണ് വർഷങ്ങളായി താൻ ഉപയോഗിക്കുന്നതെന്ന് താരം പറയുന്നുണ്ട്. ഇതേ ഉത്പന്നങ്ങളെ താരം പല തവണ പ്രൊമോട്ട് ചെയ്തിട്ടുണ്ട് എന്നതാണ് വിമർശകരെ ചൊടിപ്പിക്കുന്നത്. വീഡിയോ പെയ്ഡ് പ്രൊമോഷൻ ആണെന്ന വിവരം എന്തുകൊണ്ടാണ് മറച്ചുവെയ്ക്കുന്നത്
എന്ന് ചോദിക്കുന്നവരുമുണ്ട്.
അഹാനയുടെ വിമർശന വിധേയമായ വീഡിയോ കാണാനുള്ള ലിങ്ക് താഴെ
https://www.instagram.com/tv/CToQmXll9yK/?utm_medium=copy_link