കോളനി നിവാസികൾക്ക് ശൗചാലയങ്ങൾ നിർമിച്ച് നടി അഹാനയുടെ കുടുംബം

ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളനിയിലെ കുടുംബങ്ങൾക്ക് അവ നിർമിച്ച് നൽകി നടി അഹാനയുടെ കുടുംബം. പ്രശസ്ത നടൻ കൃഷ്ണ കുമാറിൻ്റെ മകളാണ് അഹാന കൃഷ്ണ. അഹാനയുടെയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരുടെയും പേരിലെ ആദ്യാക്ഷരങ്ങൾ ചേർത്ത് നാമകരണം ചെയ്തിട്ടുള്ള 'അഹാദിഷിക' ഫൗണ്ടേഷനാണ് ശൗചാലയങ്ങൾ നിർമിച്ചത്. ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളനിയിലെ കുടുംബങ്ങൾക്ക് അവ നിർമിച്ച് നൽകി നടി അഹാനയുടെ കുടുംബം. പ്രശസ്ത നടൻ കൃഷ്ണ കുമാറിൻ്റെ മകളാണ് അഹാന കൃഷ്ണ. അഹാനയുടെയും സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരുടെയും പേരിലെ ആദ്യാക്ഷരങ്ങൾ ചേർത്ത് നാമകരണം ചെയ്തിട്ടുള്ള 'അഹാദിഷിക' ഫൗണ്ടേഷനാണ് ശൗചാലയങ്ങൾ നിർമിച്ചത്.

തിരുവനന്തപുരം ജില്ലയിലെ വിതുരയിലുള്ള വലിയകാല കോളനിയിലാണ് അഹാദിഷിക ഫൗണ്ടേഷനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന അമ്മുകെയർ എന്ന സംഘടനയും ചേർന്ന് 9 ശൗചാലയങ്ങൾ പണിത് നൽകിയത്.

32 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നതെന്നും അതിൽ ശുചിമുറിയില്ലാത്തതിനാൽ കാട് കേറി കാര്യം സാധിക്കുന്ന ഒമ്പത് കുടുംബങ്ങൾക്കാണ് ശുചിമുറി നിർമിച്ചു നൽകിയതെന്നും ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത്തരം ജീവിത ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ വിഷമസ്ഥിതി ശ്രദ്ധയിൽ കൊണ്ടുവന്നാൽ ആവശ്യമായ സഹായങ്ങൾ ചെയ്യുമെന്ന ഉറപ്പും നടി നൽകുന്നുണ്ട്.

Related Posts