വിവിധ രാജ്യങ്ങളിലെ വേഷങ്ങൾ അണിഞ്ഞ് നടി അഞ്ജുകുര്യൻ; ഏതു വേഷത്തിലും സുന്ദരിയെന്ന് സോഷ്യൽ മീഡിയ

വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും പ്രേക്ഷകർ ഇഷ്ടപ്പെടുന്ന അഭിനേത്രിയാണ് അഞ്ജു കുര്യൻ. 2013-ൽ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരം എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് അദ്ദേഹത്തിൻ്റെ തന്നെ സൂപ്പർ ഹിറ്റായ പ്രേമത്തിലും വേഷമിട്ടു. ഓം ശാന്തി ഓശാന, രണ്ട് പെൺകുട്ടികൾ, കവി ഉദ്ദേശിച്ചത്, ജാക്ക് ആൻ്റ് ഡാനിയേൽ, ഞാൻ പ്രകാശൻ എന്നീ മലയാള ചിത്രങ്ങൾക്കൊപ്പം ചെന്നൈ ടു സിങ്കപ്പൂർ, ജൂലൈ കാട്രിൻ, ഇഗ്ളു എന്നീ തമിഴ് സിനിമകളിലും ഇടം ജഗത് എന്ന തെലുഗ് ചിത്രത്തിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. ഞാൻ പ്രകാശനിലെ ശ്രുതി എന്ന കഥാപാത്രം അഞ്ജുവിൻ്റെ കരിയറിലെ ബ്രേക്കായി മാറി. മേപ്പടിയാൻ ആണ് ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

anjukurian

അഭിനയത്തിനു പുറമേ മോഡലിങ്ങ് രംഗത്തും അഞ്ജു തിളങ്ങി നിൽക്കുന്നുണ്ട്. അഞ്ജുവിൻ്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ചാ വിഷയം. നാഷണാലിറ്റി ചലഞ്ച് എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്റിൽ വിവിധ രാജ്യങ്ങളിലെ വസ്ത്രങ്ങൾ അണിഞ്ഞാണ് അഭിനേത്രി പ്രത്യക്ഷപ്പെടുന്നത്. ചൈന, ജപ്പാൻ, മെക്സിക്ക, കൊറിയ, ഫ്രാൻസ്, ഇറ്റലി, കസാക്കിസ്താൻ, പോളണ്ട്, റഷ്യ, തായ്ലൻഡ്, ടർക്കി, അറബ്, വിയറ്റ്നാം വസ്ത്രങ്ങളിൽ വ്യത്യസ്തമായ മേക്ക് ഓവറുകളിലാണ് അഞ്ജുവിൻ്റെ റീൽസ് ശ്രദ്ധ നേടുന്നത്. തികച്ചും വ്യത്യസ്തമായ ഈ റീൽസ് ആരാധകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. ഇഷ്ടപ്പെട്ട മേക്ക് ഓവർ ഏതാണെന്ന നടിയുടെ ചോദ്യത്തിന് വ്യത്യസ്തങ്ങളായ പ്രതികരണങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും ഏത് വേഷത്തിലും അഞ്ജു സുന്ദരിയാണെന്നാണ് പൊതുവെയുള്ള പ്രതികരണം.

Related Posts