'12th മാൻ'; ലാലേട്ടനൊപ്പം വീണ്ടും, സന്തോഷം പങ്കുവച്ച് അനുശ്രീ
12ത്ത് മാൻ എന്ന ചിത്രത്തിലൂടെ മോഹൻലാലിനൊപ്പം വീണ്ടും അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി അനുശ്രീ. നടനവിസ്‍മയം ലാലേട്ടന്റെ കൂടെ ഒരു ചിത്രം കൂടി എന്ന് പറഞ്ഞാണ് അനുശ്രീ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
ദൃശ്യം 2ന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് 12ത്ത് മാൻ. സസ്‌പെൻസ് സ്വഭാവത്തിൽ എത്തുന്ന 12ത്ത് മാനിൽ ഒറ്റ ദിവസത്തെ സംഭവമാണ് കഥയാകുന്നത്. അദിതി രവി, പ്രിയങ്ക നായർ, വീണാ നന്ദകുമാർ, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. കെ ആർ കൃഷ്‍ണകുമാറിന്റേതാണ് തിരക്കഥ. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്.