വീട് കയറി ആക്രമണം നടത്തിയെന്ന പരാതിയിൽ നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ

കൊച്ചി: സീരിയൽ നടി അശ്വതി ബാബുവും ഭർത്താവും അറസ്റ്റിൽ. അമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ചതിനെ തുടർന്നാണ് ഞാറയ്ക്കൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കേസിൽ ഉൾപ്പെടെ പ്രതിയാണ് അശ്വതി. താൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്നും അത് ഉപേക്ഷിക്കാൻ ചികിത്സ തേടിയിരുന്നുവെന്നും അശ്വതി വെളിപ്പെടുത്തിയിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സുഹൃത്ത് നൗഫലിനെ വിവാഹം കഴിച്ചത്. നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും വീട്ടിൽ കയറി ആക്രമിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അശ്വതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തത്. സാമ്പത്തിക തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Related Posts