നടിയെ ആക്രമിച്ച കേസ്: രണ്ടാം ഘട്ട വിചാരണയ്ക്കായി മഞ്ജു വാര്യർ കോടതിയിൽ ഹാജരായി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന്‍റെ രണ്ടാം ഘട്ട വിചാരണയ്ക്കായി മഞ്ജു വാര്യർ കോടതിയിലെത്തി. ഡിജിറ്റൽ തെളിവുകളുടെ ഭാഗമായ ദിലീപിന്‍റെ ശബ്ദം തിരിച്ചറിയാനാണ് കൊച്ചിയിലെ വിചാരണക്കോടതിയിലേക്ക് വിസ്താരത്തിനായി വിളിപ്പിച്ചത്. മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചിരുന്നെങ്കിലും സാക്ഷി വിസ്താരത്തിന് കോടതി അനുമതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് മഞ്ജു വീണ്ടും ഹാജരായത്.