നടി ദിവ്യ ഗോപിനാഥും സംവിധായകൻ ജുബിത്തും വിവാഹിതരായി
നടി ദിവ്യ ഗോപിനാഥും സംവിധായകൻ ജുബിത് നമ്രടത്തും വിവാഹിതരായി. രജിസ്റ്റർ ഓഫീസിൽ ഒപ്പുവച്ച് ലളിതമായ വിവാഹ സത്ക്കാരവും നടത്തി ഇരുവരും പുതിയ ജീവിതത്തിലേക്ക് കൈകോർത്തു.
ഒരു ബസ് യാത്രയിൽ വെച്ചാണ് ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് അടുത്തു, സുഹൃത്തുക്കളായി, ഒരുമിച്ച് പ്രവർത്തിച്ചും, സ്നേഹിച്ചും, തർക്കിച്ചും, വഴക്കിട്ടും യാത്ര തുടർന്നുകൊണ്ടേയിരിക്കുന്നു എന്ന കുറിപ്പോടെയാണ് നടി ദിവ്യ തന്റെ ഇൻസ്റാഗ്രാമിലൂടെ വിവാഹചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
2018ൽ പുറത്തിറങ്ങിയ 'ആഭാസം' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജുബിത്. ഇതേ ചിത്രത്തിൽ ദിവ്യയും അഭിനയിച്ചിരുന്നു. അയാൾ ശശി, വൈറസ് തുടങ്ങിയ സിനിമകളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.