ഞാനും എൻ്റെ ബജാജ് സണ്ണിയും; സ്കൂൾ കാല ഓർമകൾ പങ്കുവെച്ച് നടി ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. പ്രണയ വർണങ്ങൾ ഉൾപ്പെടെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന അഭിനേത്രി. മലയാളത്തിനു പുറമേ തമിഴ്, തെലുഗ്, ഹിന്ദി ഭാഷകളിലായി അമ്പതോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
വിവാഹ ശേഷം അഭിനയ ജീവിതത്തോട് വിട പറഞ്ഞെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ദിവ്യ. പ്രശസ്ത നർത്തകി കൂടിയായ അഭിനേത്രി നൃത്തവേദികളിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.
ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന ത്രോ ബാക്ക് ചിത്രമാണ് അൽപ്പം മുമ്പ് ഇൻസ്റ്റഗ്രാമിലൂടെ ദിവ്യ പങ്കുവെച്ചത്. സ്കൂൾ യൂണിഫോം ധരിച്ച് ബജാജ് സണ്ണി സ്കൂട്ടറിൽ കേറി പോകുന്ന ചിത്രം. ഞാനും എൻ്റെ ബജാജ് സണ്ണിയും എന്ന അടിക്കുറിപ്പും ഒപ്പമുണ്ട്.
1983-ൽ ഫാസിലിൻ്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ദിവ്യയുടെ സിനിമാ പ്രവേശനം. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ പതിനാലാം വയസ്സിലാണ് കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികയായി എത്തുന്നത്.