നടിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം: ഹൈക്കോടതി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടി നേരിട്ടത് ക്രൂരമായ ആക്രമണമാണെന്ന് ഹൈക്കോടതി. നടിയുടെ മൊഴി ഇത് തെളിയിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കെതിരെ ഗുരുതര കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും കോടതി വ്യക്തമാക്കി. സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പൾസർ സുനിയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി. കഴിഞ്ഞ ആറ് വർഷമായി ജയിലിൽ കഴിയുകയാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നാണ് നടിക്ക് ക്രൂരമായ പീഡനം നേരിടേണ്ടി വന്നതായി കോടതി വാക്കാൽ വിലയിരുത്തിയത്.