നിൻ്റെ മിഴിമുന കൊണ്ടെൻ്റെ നെഞ്ചിലൊരു...മിഴികളുടെ ഭാഷയെപ്പറ്റി റായ് ലക്ഷ്മി
മിഴികൾക്ക് അതിൻ്റേതായ ഭാഷയുണ്ടെന്ന് ലക്ഷ്മിറായ് എന്ന റായ്ലക്ഷ്മി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തോടൊപ്പമുള്ള ചെറു കുറിപ്പിലാണ് കണ്ണുകളിലൂടെയുള്ള ആശയ വിനിമയത്തിൻ്റെ മനോഹാരിതയെപ്പറ്റി തെന്നിന്ത്യൻ സുന്ദരി മനസ്സു തുറക്കുന്നത്.
''ഐസ് ഹാവ് ദെയർ ഓൺ വൊക്കാബുലറി, വാട്ട് എ ബൂട്ടിഫുൾ ലാൻഗ്വേജ് റ്റു ലേൺ" എന്ന കുറിപ്പിനു താഴെ നിരവധി ആരാധകർ ആശംസകൾ അറിയിച്ചിട്ടുണ്ട്. ഒരു ഭാഷയിലും വർണിക്കാനാവാത്തത്ര സുന്ദരമായ മിഴികളാണ് താരത്തിനുള്ളതെന്ന് ആരാധകർ പറയുന്നു.
തമിഴ്, തെലുഗ്, കന്നട, ഹിന്ദി, മലയാളം ഭാഷകളിലായി അമ്പതിലേറെ ചിത്രങ്ങളിൽ റായ് ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. 2005 ൽ 'കർക്ക കസഡര' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഈ കന്നഡക്കാരി സിനിമാ മേഖലയിൽ എത്തുന്നത്. പിന്നീട് 'കുണ്ടക്ക മണ്ടക്ക', 'ധർമപുരി', 'നെഞ്ചൈ തൊട് ' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിൽ സജീവമായി.
2007 ൽ 'റോക്ക് ആൻ്റ് റോൾ' എന്ന ചിത്രത്തിലൂടെ മോഹൻലാലിൻ്റെ നായികയായാണ് മലയാളത്തിൽ എത്തുന്നത്. തുടർന്ന് 'അണ്ണൻ തമ്പി', 'പരുന്ത് ', '2 ഹരിഹർ നഗർ', 'ഇൻ ഗോസ്റ്റ് ഹൗസ് ഇൻ', 'ഒരു മരുഭൂമിക്കഥ', 'കാസനോവ', 'മായാമോഹിനി', 'ഇവിടം സ്വർഗമാണ് ', 'ചട്ടമ്പിനാട് ', 'രാജാധിരാജ', 'ക്രിസ്ത്യൻ ബ്രദേഴ്സ് ', 'ഒരു കുട്ടനാടൻ ബ്ലോഗ് ' തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
റോക്ക് ആൻ്റ് റോളിലൂടെ മികച്ച പുതുമുഖത്തിനും ഇവിടം സ്വർഗമാണ് എന്ന ചിത്രത്തിലൂടെ ഏറ്റവും ജനപ്രീതിയുളള നടിയ്ക്കുമുള്ള ഏഷ്യാനെറ്റ് അവാർഡുകൾ റായ്ലക്ഷ്മി നേടിയിട്ടുണ്ട്.