അതെന്താ വിനീത് ശ്രീനിവാസാ, നമ്മൾ സ്ത്രീകൾക്ക് പത്രാസ്സ് വരൂലേ?? തട്ടത്തിൻ മറയത്തെ പെണ്ണിന്റെ മൊഞ്ച് മുതൽ ഈ ഹൃദയത്തിന്റെ മൊഞ്ച്' ക്ലീഷേ വിട്ടു പിടിച്ചൂടെ; വിമർശിച്ച് നടി രേവതി സമ്പത്ത്
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഉടൻ റിലീസിന് ഒരുങ്ങുന്ന ചിത്രമാണ് 'ഹൃദയം'. പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. ഇപ്പോൾ സിനിമയിലെ ഒരു ഗാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.
ഹൃദയത്തിലെ ഉണ്ണക്കമുന്തിരി... എന്ന പാട്ടിലെ സ്ത്രീ വിരുദ്ധത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രേവതിയുടെ വിമർശനം.
"പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ
ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ "
അതെന്താ വിനീത് ശ്രീനിവാസാ, നമ്മൾ സ്ത്രീകൾക്ക് പത്രാസ്സ് വരൂലേ??
സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കൺസെപ്റ്റിൽ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്...!
നമ്മൾ ഒക്കെ പത്രാസ്സിൽ ഡബിൾ phd ഉള്ളവരാടോ..!!, എന്ന് രേവതി കുറിച്ചു.
ശ്രദ്ധനേടാൻ വേണ്ടിയാണ് നടി ഇത്തരം അഭിപ്രായങ്ങൾ പറയുന്നെന്നാണ് ചിലർ ഈ പോസ്റ്റിനോട് പ്രതികരിച്ചത്. ഒരു ഇൻഡിപ്പെൻഡന്റ് സ്ത്രീയെ കാണിച്ച് 'പെണ്ണിന്റെ പത്രാസ് കണ്ടോക്കിയേ' എന്ന് എഴുതിയാൽ' വ്യക്തിത്വമുള്ള സ്ത്രീകളുടെ എക്‌സിസ്റ്റൻസ് കാണുമ്പോൾ പത്രാസ് ആയി തോന്നുന്ന കാലമൊക്കെ കഴിഞ്ഞ് പോയി വിനീതേ' എന്ന വായനകൾ പേടിച്ചിട്ടായിരിക്കും എന്നാണ് മറ്റൊരു കമന്റ്. 'തട്ടത്തിൻ മറയത്തെ പെണ്ണിന്റെ മൊഞ്ചുമുതൽ ഈ ഹൃദയത്തിന്റെ മൊഞ്ചു' ഈ ക്ലീഷേ 'മൊഞ്ചിൽ' നിന്ന് മിനിമം 'പത്രാസ്സ്' വരെയുള്ള സഞ്ചാരം പ്രതീക്ഷിക്കുന്നു എന്നാണ് രേവതി പറയുന്നത്.