കന്യാസ്ത്രീകൾക്ക് തുറന്ന കത്തുമായി നടി റിമ കല്ലിങ്കൽ
കുറവിലങ്ങാട്ടെ മഠത്തിൽ വെച്ച് പീഡനത്തിനിരയായ കന്യാസ്ത്രീക്ക് കോടതിയിൽനിന്ന് നീതി നിഷേധിക്കപ്പെട്ടു എന്ന വിമർശനങ്ങൾ പൊതു സമൂഹത്തിൽ വ്യാപകമായി ഉയരുന്നതിനിടെ നിയമ പോരാട്ടവുമായി മുന്നോട്ടുനീങ്ങുന്ന സന്യാസിനിമാർക്ക് പിന്തുണയുമായി പ്രശസ്ത അഭിനേത്രിയും നിർമാതാവുമായ റിമ കല്ലിങ്കൽ.
അൽപ്പം മുമ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത നടിയുടെ തുറന്ന കത്ത് ശ്രദ്ധേയമാവുകയാണ്. ഏറ്റവും പ്രിയങ്കരരായ സന്യാസിനിമാരേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് റിമയുടെ കത്ത് തുടങ്ങുന്നത്.
"എന്റെ അഗാധമായ ഇരുണ്ട നിമിഷങ്ങളിൽ നിങ്ങൾ സ്ത്രീകൾ എന്നെ പ്രചോദിപ്പിക്കുന്നു. നിങ്ങളുടെ ഹൃദയത്തിന്റെ സാന്നിധ്യമാണ് ഞാനിപ്പോൾ അനുഭവിക്കുന്നത്. നിങ്ങളുടെ പോരാട്ടം എന്റെ ആത്മാവിനെ ഉയർത്തുന്നു. കേരളത്തിന്റെയും ലോകചരിത്രത്തിൻ്റെ തന്നെയും പോരാട്ടങ്ങളുടെ ഈ പുതിയ അധ്യായത്തിന് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല," കത്തിൽ റിമ എഴുതുന്നു.