20-ാം വാർഷികം ആഘോഷിച്ചു ആക്ട്‌സ് ചേർപ്പ് ബ്രാഞ്ച്.
ചേർപ്പ്:
ആക്ട്‌സ് ചേർപ്പ് ബ്രാഞ്ച് 20-ാം വാർഷികം ആഘോഷിച്ചു. ബ്രാഞ്ച് പ്രസിഡണ്ടു് ജോജു ആന്റണി പതാക ഉയർത്തി. ആക്ട്സിന്റെ 20 വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ ഡി മിൽട്ടൻ, ബ്രാഞ്ച് വൈസ് പ്രസിഡണ്ട് കെ ആർ സിദ്ധാർത്ഥൻ, കൺവീനർ കെ ആർ പീയൂസ്, ജോ സെക്രട്ടറി ജെയ്സൺ ജോസഫ്, അശോകൻ കുണ്ടായിൽ, ട്രഷറർ വി ബി ദിലീഷ് തുടങ്ങിയവർ സംസാരിച്ചു. വാഷീകാഘോഷ പരിപാടികൾക്ക് പി കെ റഷീദ്, പി കെ ഗോപാലകൃഷ്ണൻ, ഇ പി ദേവസ്സി, പി എ ജോജു, കണ്ണൻ, ഹരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.