അദാലത്ത് സംഘടിപ്പിക്കുന്നു
ദേശീയപാതാ 66 സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര തുക അനുവദിക്കുന്നതിന് വില്ലേജാഫീസുകൾ കേന്ദ്രീകരിച്ച് അദാലത്തുകൾ സംഘടിപ്പിക്കുന്നു. നിശ്ചിത സമയത്തിനുള്ളിൽ ഉടമസ്ഥാവകാശ രേഖകൾ പൂർണ്ണമായും സമർപ്പിക്കാത്ത ഭൂവുടമകൾക്ക് പാസാക്കി മാറ്റിവച്ചിട്ടുളള നഷ്ടപരിഹാര തുക നൽകുന്നതിനാണ് അദാലത്ത്.ഒക്ടോബർ 18 തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിലാണ് അദാലത്തുകൾ ഈ വില്ലേജുകളിൽ ക്രമീകരിച്ചിട്ടുളളത്. യൂണിറ്റ്-4 ന് കീഴിൽ വരുന്ന കടിക്കാട്, എടക്കഴിയൂർ, കടപ്പുറം നാട്ടിക, പാപ്പിനിവട്ടം വില്ലേജുകളുടെ അദാലത്തുകളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. രണ്ടാംഘട്ടമായി യൂണിറ്റ്-3 ന് കീഴിൽ വരുന്ന ഏങ്ങണ്ടിയൂർ, പനങ്ങാട്, പെരിഞ്ഞനം, വലപ്പാട്, പുന്നയൂർ വില്ലേജുകളിലെ അദാലത്ത് ഒക്ടോബർ 25 മുതൽ 30 വരെ നടക്കും. മൂന്നാം ഘട്ടമായി യൂണിറ്റ്-1ൽ വരുന്ന മേത്തല, ലോകമലേശ്വരം, ചെന്ത്രാപ്പിന്നി തളിക്കുളം ഒരുമനയൂർ വില്ലേജുകളുടെയും മണത്തല, വാടാനപ്പിളളി, കയ്പമംഗലം, ആല, കൂളിമുട്ടം എന്നീ വില്ലേജുകളുടെ അദാലത്തുകൾ നവംബർ 1 മുതൽ 6 വരെയുള്ള തീയ്യതികളിൽ നടക്കും. അതാത് വില്ലേജാഫീസുകളിലാണ് അദാലത്തുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് സ്പെഷ്യൽ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.