എൻഡിടിവി യുടെ 29% ഓഹരിയും സ്വന്തമാക്കി അദാനി ഗ്രൂപ്പ്
ന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ സ്വന്തമാക്കി. അദാനി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡിന്‍റെ ഉപസ്ഥാപനമായ വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡാണ് ഓഹരികൾ സ്വന്തമാക്കിയത്. എൻഡിടിവിയിൽ 29.18 ശതമാനം ഓഹരിയുള്ള ആർ ആർ പി ആർ ഹോൾഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 99.5 ശതമാനം ഓഹരി വി സി പി എൽ വാങ്ങിയതിന് പിന്നാലെയാണ് അദാനി ഗ്രൂപ്പിന് എൻഡിടിവി യിലും പങ്കാളിത്തമുണ്ടായത്. സെബി ചട്ടങ്ങൾ അനുസരിച്ച് 26 ശതമാനം ഓഹരികൾക്ക് അദാനി ഓപ്പൺ ഓഫറും വാഗ്ദാനം ചെയ്തിട്ടുണ്ട്. എൻഡിടിവി ഓഹരികൾ വാങ്ങിയത് കമ്പനിയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് അദാനി മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് സി ഇ ഒ സഞ്ജയ് പുഗാലിയ പറഞ്ഞു.