വലപ്പാട് വെൽഫെയർ അസോസിയേഷൻ - യു എ ഇ യുടെ നേതൃത്വത്തിൽ ആദരവ് 2022 സംഘടിപ്പിച്ചു .

മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡി യും സി ഇ ഓ യുമായ വി പി നന്ദകുമാർ ആദരവ് 2022 ഉദ്ഘാടനം ചെയ്തു

വലപ്പാട് വെൽഫെയർ അസോസിയേഷൻ - യു എ ഇ യുടെ നേതൃത്വത്തിൽ “ആദരവ് 2022” എന്ന പേരിൽ മൂന്നു പതിറ്റാണ്ട് കാലം അധ്യാപന രംഗത്തുണ്ടായിരുന്ന 75 വയസിനു മുകളിൽപ്രായമുള്ള വലപ്പാട് പഞ്ചായത്തിലെ അറുപത് അധ്യാപകരെയും കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം തരത്തിലും, +2 വിനും ഉയർന്ന വിജയം നേടിയ വലപ്പാട് വെൽഫെയർ അസോസിയേഷൻ - യു എ ഇ അംഗങ്ങളുടെ മക്കളെയും, പേരമക്കളെയും ആദരിച്ചു. ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡ് 2022 ൽ ഇടം നേടിയ 2 വയസ്സ് മാത്രം പ്രായമുള്ള അഭ അമലിനെയും, എം ടെക് ഗോൾഡ് മെഡൽ ജേതാവ് എം എസ് കൃഷ്ണൻ, സൈക്കാട്രിയിൽ എം ഡി ചെയ്യുന്ന അഖിയ ജയനെയും ചടങ്ങിൽ ആദരിച്ചു. മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എം ഡി യും സി ഇ ഓ യുമായ വി പി നന്ദകുമാർ ആദരവ് 2022 ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ സംവിധായകൻ ഷൈജു അന്തിക്കാട് മുഖ്യ അഥിതി ആയി പങ്കെടുത്തു. വി പി ചന്ദ്രൻ (കൗസിലിംഗ് സൈക്കോളജിസ്റ്റ് ) മോട്ടിവേഷൻ ക്ലാസ് നടത്തി . ആർ ഐ സക്കറിയ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ബി ഖാലിദ് സ്വാഗതവും, ഗോവിന്ദൻ മാസ്റ്റർ, താരാനാഥൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളും അർപ്പിച്ചു . പ്രേമ സഞ്ജീവും, ഫൈസ ഇക്ബാലും അവതാരികമാരായിരുന്ന പരിപാടിയിൽ റഷീദ് എ വീരാസൻ നന്ദി രേഖപ്പെടുത്തി.

Related Posts