സന്നദ്ധ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ 'സ്വപ്നവണ്ടി' വിട്ടുനൽകി മാതൃകയായി സഹോദരങ്ങൾ .
അടാട്ട് ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന കരുമാംപറമ്പിൽ അഭിലാഷ്,അനുരാഗ്. സഹോദരന്മാരാണ് വാഹനം സന്നദ്ധ പ്രവർത്തനങ്ങൾക്കായിവിട്ടു നൽകിയത് . വാർഡ് മെമ്പർ നിധീഷ് ടി എസ് നു വാഹനം കൈമാറി .
രണ്ടുപേരും ""zomato"" (food delivery ) ജീവനക്കാരാണ് . സ്വന്തമായി വണ്ടി വാങ്ങുക എന്നത് ഓരോ ചെറുപ്പക്കാരുടെയും സ്വപനം ആണ് . ഫുഡ് ഡെലിവറിക്ക് പോയി സമ്പാദിച്ച തുക കൊണ്ട് കഴിഞ്ഞ ആഴ്ച ആണ് ഇവർ ഒരു വണ്ടി വാങ്ങിയത് . എന്നാൽ സ്വന്തം വാർഡിൽ മഴ ഉള്ള സമയങ്ങളിൽ അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് അറിഞ്ഞ ഇവർ വണ്ടി മെമ്പർക്ക് കൈമാറി മാതൃക ആയിരിക്കുകയാണ് .ഇവരെ പോലുള്ള ചെറുപ്പക്കാർ ഇ നാടിനു അഭിമാനമാണന്നും, ഇതിനുള്ള വലിയ മനസ്സും , സമൂഹത്തോടുള്ള അർപ്പണബോധവും ഈ സഹോദരങ്ങളിൽ കാണാനായത് പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായി വാർഡ് മെമ്പർ നിധീഷ് ടി എസ് അറിയിച്ചു .