അടാട്ട് അമ്പലംകാവ് 17-ആം വാർഡിൽ കൊവിഡ് രോഗമുക്തരായവരുടെ വീടുകൾ അണുവിമുക്തമാക്കി.

അടാട്ട് ആമ്പലംകാവ് 17-ആം വാർഡിൽ കൊവിഡ് രോഗമുക്തരായവരുടെ വീടുകൾ യൂത്ത് കെയർ പ്രവർത്തകരും, കോൺഗ്രസ് പ്രവർത്തകരും ചേർന്ന് അണുവിമുക്തമാക്കി . ഏഴ് വീടുകൾ ആണ് അണുവിമുക്തമാക്കിയത് . ആരോഗ്യവകുപ്പിന്റെയും , പത്താം വാർഡ് മെമ്പർ നിധീഷിന്റെയും സഹകരണത്തോടെ ആണ് പ്രവർത്തനങ്ങൾ ക്രമീകരിച്ചത് .
മുൻ പഞ്ചായത്ത് മെമ്പർ രാജേശ്വരൻ, ആനന്ദൻ, അജിൻ പണിക്കർ, ധന്യ, മിഥുൻ എന്നിവരൊടൊപ്പം പി പി ഇ കിറ്റ് ധരിച്ച് വിനോദ് വീടുകളിൽ കയറി അണുനശീകരണത്തിന് നേതൃത്വം നൽകി.