അടാട്ട് ഗ്രാമപഞ്ചായത്ത് 17ാം വാർഡിലെ വീടുകളിലേയ്ക്ക് അക്ഷരസേനാ പ്രവർത്തനങ്ങളുടെ ഭാഗമായി കിറ്റ് വിതരണം നടത്തി.
കൊവിഡ് പ്രതിരോധ പോരാളികളായി അടാട്ട് ഗ്രാമീണ വായനശാലയുടെ പ്രവർത്തകർ.
കൊവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ സാമൂഹ്യ ഇടപടലുകൾ നടത്തി വായനശാലാ പ്രവർത്തകർ. അടാട്ട് ഗ്രാമപഞ്ചായത്ത് 17ാം വാർഡിൽ കൊവിഡ് പോസിറ്റീവ് ആയി ക്വാറന്റെയ്നിൽ ഇരിക്കുന്നവരുടെ വീടുകളിലേയ്ക്ക് അക്ഷരസേനാ പ്രവർത്തനങ്ങളുടെ ഭാഗമായി വായനശാലാ പ്രവർത്തകർ കിറ്റ് വിതരണം നടത്തി. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ അടാട്ട്, സെക്രട്ടറി രഞ്ജിത്ത് മാടശേരി എന്നിവർ നേതൃത്വം നൽകി. അക്ഷരസേനാംഗങ്ങളായ വിനോദ്, മിഥുൻ, ധന്യ, ആനന്ദൻ, രാജേശ്വരൻ, ലൈബ്രേറിയൻ അംബിക എന്നിവർ പങ്കാളികളായി.