പ്രതീക്ഷയുടെ ചിറകിലേറി ആദിത്യ എൽ1; നാലാം ഭ്രമണപഥം ഉയർത്തൽ വിജയകരം
ആദിത്യ എല്‍ വണ്ണിന്റെ നാലാംഘട്ട ഭ്രമണപഥ ഉയര്‍ത്തലും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ. ഭൂമിയില്‍ നിന്ന് 256 മുതല്‍ 121,973 കിലോമീറ്റര്‍ പരിധിയിലുള്ള ഭ്രമണപഥത്തിലെത്തി. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള ആദിത്യ എല്‍ വണ്ണിന്റെ യാത്ര 19ന് ആരംഭിക്കും.ഇതിനോടകം മൂന്ന് തവണയാണ് ആദിത്യ എല്‍ വണ്ണിന്റെ ഭ്രമണപഥം ഉയര്‍ത്തിയത്.
രാജ്യത്തിന്റെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1-ന്റെ നാലാം ഭ്രമണപഥം ഉയർത്തൽ ഇന്ന് പുലർച്ചെ രണ്ട് മണിക്ക് നടന്നു. ലഗ്രാഞ്ച് പോയിന്റിലേക്കുള്ള ഏറ്റവും പ്രധാന ഘട്ടങ്ങളിലൊന്നാണ് ഇതെന്ന് ഐഎസ്ആർഒ അറിയിച്ചു. ആദിത്യ എൽ-1 സെപ്റ്റംബർ രണ്ടിനാണ് വിക്ഷേപിച്ചത്. ഇതിന് ശേഷം മൂന്ന് ഘട്ടം ഭ്രമണപഥം ഉയർത്തലുകൾ നടന്നു. അവസാനമായി സെപ്റ്റംബർ 10-നാണ് ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയാക്കിയത്. എൽ 1 പോയിന്റിൽ പേടകം എത്തുന്നതോടെ സൂര്യനെ തുടർച്ചയായി വീക്ഷിക്കാൻ സാധിക്കും. സൂര്യന്റെ വിവിധ പാളികൾ പഠിക്കുന്നതിനായി ഏഴ് പേലോഡുകളാണ് ആദിത്യ എൽ1-ൽ ഉള്ളത്. ഇതിൽ നാല് പേലോഡുകൾ സൂര്യനെ നേരിട്ട് വഹിക്കും. ബാക്കിയുള്ള മൂന്ന് പേലോഡുകൾ എൽ1 പോയിന്റിൽ നിന്നും കണികകൾ ഉൾപ്പെടെ പഠനം നടത്തും.