എം എ യൂസഫലിയോട്‌ തോന്നിയ ആരാധന; ത്രെഡ് ആർട്ടിൽ ചിത്രം തീർത്ത് ശ്രേയ

അന്തിക്കാട്: നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് കണ്ട് എം എ യുസഫലിയുടെ ആരാധികയായി മാറിയ ശ്രേയ. സാറിനെ നേരിട്ട് കണ്ട് സമ്മാനം നൽകണമെന്ന ആഗ്രഹത്താൽ വീട്ടിൽ സ്വന്തം കൈ കൊണ്ട് രണ്ടാഴ്ച ത്തെ പരിശ്രമത്തിൽ 70*70 സെ.മീ ബോർഡിൽ 200 ആണികളും 2000 മീറ്റർ ത്രെഡും ഉപയോഗിച്ച് ത്രെഡ് ആർട്ടിൽ തീർത്ത് യൂസഫലിയുടെ ചിത്രം. ഈ ത്രെഡ് ആർട്ട് സാറിന് നേരിട്ട് നൽകണമെന്നാണ് ശ്രേയയുടെ ആഗ്രഹം. ആർട്ടിൽ താല്പര്യമുള്ള ശ്രേയക്ക് വീട്ടുകാരുടെ സഹകരണവുമുണ്ടായിരുന്നു. ആദ്യമായാണ് ത്രെഡ് ആര്ട്ട് ചെയ്യുന്നത്. വാട്ടർ കളർ, ഓയിൽ പെയ്ന്റിംഗ്, ചോക്ക് ആർട്ട്, അക്രിലിക്, പെൻസിൽ കാർവിങ് തുടങ്ങിയവ ചെയ്യും. ഡിഗ്രിക്ക് ചേർന്ന ശേഷമാണ് ചിത്രങ്ങൾ കൂടുതൽ വരയ്ക്കാൻ തുടങ്ങിയത്. 23 വയസ്സുള്ള ശ്രേയ ഇപ്പോൾ എം സി എ വിദ്യാർത്ഥിനിയാണ്. 2021ൽ അരിമണിയിൽ പീരിയോഡിക് ടേബിൾ ചെയ്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡും നേടിയിട്ടുണ്ട്. ഏങ്ങണ്ടിയൂർ വടുക്കഞ്ചേരി വീട്ടിൽ അജിത്തിന്റെയും ഗിനിയയുടെയും മകളും, അന്തിക്കാട്, കോഴിപറമ്പിൽ ശരത്തിന്റെ ഭാര്യയുമാണ് ശ്രേയ. നിലവിൽ ഒരു കൂട്ടായ്മയുടെ സഹായത്തോടെ എക്സിബിഷൻ ആർട്ടിനുള്ള പെയിന്റിംഗിന്ടെ പണിപ്പുരയിലാണ് ശ്രേയ.

Related Posts