പോളിടെക്‌നിക്ക് പ്രവേശനം
തൃശൂര്‍ മഹാരാജാസ് ഡിപ്ലോമ പ്രവേശനത്തിന് മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികളില്‍
പ്രവേശനത്തിനായി പ്രോസ്‌പെക്ടസ്സില്‍ സൂചിപ്പിച്ചിട്ടുള്ളവര്‍, അസല്‍ രേഖകള്‍,
അപേക്ഷയുടെ കോപ്പി, അലോട്ട്‌മെന്റ് സ്ലിപ്പ്, ഓണ്‍ലൈന്‍ ഫീസ്
അടക്കുവാനുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്, പി ടി എ ഫണ്ട് അടക്കുവാനുള്ള
ക്യാഷ് എന്നിവ സഹിതം പ്രവേശനത്തിനായി ഹാജരാകണം.
സിവില്‍ എന്‍ജിനീയറിങ്, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ് സെപ്റ്റംബര്‍ 24 രാവിലെ 10 മണി മുതല്‍ 1 മണിവരെ, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്
സെപ്റ്റംബര്‍ 25 രാവിലെ 10 മണി മുതല്‍ 1 മണിവരെ, മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് സെപ്റ്റംബര്‍ 28 രാവിലെ 10 മണി മുതല്‍ 11 മണിവരെ എന്നീ സമയക്രമത്തിലാണ് കൂടിക്കാഴ്ച.
മൂന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച കോവിഡ്-19 രോഗികളും ക്വാറന്റൈനില്‍
കഴിയുന്നവരും ഈ നമ്പറുകളില്‍ ബന്ധപ്പെടുക. ഫോണ്‍: 9048685105, 9447581736