ഭൂരഹിതര്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം വിട്ടുനല്‍കാമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍.

തിരുവനന്തപുരം: ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും വീട് വച്ച് നല്‍കുന്ന സര്‍ക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുമായി സഹകരിക്കാൻ തയ്യാറായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂരില്‍ തന്റെ പേരിലുള്ള 13 സെന്റ് കുടുംബ സ്ഥലം അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ക്കാരിന് കൈമാറി.

ലൈഫ് മിഷന്‍ പദ്ധതി അനുസരിച്ച് ഭൂരഹിതര്‍ക്ക് വീട് വച്ചു നല്‍കാന്‍ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാവുന്നവരോട് മുന്നോട്ടുവരാന്‍ സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതനുസരിച്ചാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സന്നദ്ധത അറിയിച്ചത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് ഭൂമി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അടൂര്‍ അറിയിച്ചു. ഇത്തരത്തില്‍ കൂടുതല്‍ സുമനസ്സുകള്‍ മുന്നോട്ടുവരുന്നത് പദ്ധതിക്ക് ഗുണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Related Posts