അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ 'അടൂരോണം 2022' സംഘടിപ്പിച്ചു.

കുവൈറ്റ് : അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂരോണം 2022 സംഘടിപ്പിച്ചു. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സാസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അടൂർ എൻ.ആർ.ഐ ഫോറം- കുവൈറ്റ് ചാപ്റ്റർ പ്രഥമ അടൂർ ഭാസി പുരസ്കാരം ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദനും, നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹനും റോഷി അഗസ്റ്റിൻ സമ്മാനിച്ചു. കുവൈറ്റിലെ സാമൂഹിക, സാംസ്കാരിക പ്രവർത്തകനായ അക്ബർ കുളത്തുപ്പുഴയേയും SSLC, +2 ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെയും യോഗത്തിൽ ആദരിച്ചു.
പ്രസിഡണ്ട് ജിജു മോളേത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഉപദേശക സമിതി ചെയർമാൻ അനു.പി.രാജൻ, വൈസ് പ്രസിഡണ്ട് കെ.സി ബിജു എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ബിജോ.പി.ബാബു സ്വാഗതവും ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം നന്ദിയും രേഖപ്പെടുത്തി. പതാക ഉയർത്തലോട് കൂടി ആരംഭിച്ച ആഘോഷം സാംസ്കാരിക ഘോഷയാത്ര, അംഗങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ, നാടൻ കലാരൂപങ്ങൾ, അത്തപൂക്കളം, തിരുവാതിര, ചെണ്ടമേളം, വില്ലടിച്ചാൻ പാട്ട്, വഞ്ചിപാട്ട്, സിനിമാറ്റിക്ക് ഡാൻസ് പ്രശസ്ത ഗായകരായ ഇഷാൻ ദേവ്, റൂത്ത് റ്റോബി, അംബിക രാജേഷ് എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നിനാലും ശ്രദ്ധേയമായി. വിഭവ സമൃർദമായ ഓണസദ്യ ആഘോഷത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.