തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി അഡ്വക്കേറ്റ് കെ അനന്തഗോപന്‍ ചുമതലയേറ്റു

തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫറന്‍സ് ഹാളിൽ വെച്ചാണ് ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ് ഗായത്രീ ദേവി ചൊല്ലിയ സത്യവാചകം ഏറ്റുചൊല്ലി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായി അഡ്വക്കേറ്റ് കെ അനന്തഗോപന്‍ ചുമതലയേറ്റു. ദേവസ്വം ബോര്‍ഡ് അംഗമായി പത്തനംതിട്ട ജില്ലാ സിപിഐ എക്സിക്യുട്ടീവ് അംഗമായ മനോജ് ചരളേല്‍ ചുമതലയേറ്റു.