പടിയം സ്പോർട്സ് അക്കാദമിയുടെ ഫുടബോൾ ടർഫിൻ്റെ ഉദ്ഘാടനം മന്ത്രി അഡ്വ.കെ.രാജൻ നിർവഹിച്ചു

അന്തിക്കാട്: ഗ്രാമപഞ്ചായത്തിലെ പടിയം സ്പോർട്സ് അക്കാദമിയുടെ ഫുടബോൾ ടർഫിൻ്റെ ഉദ്ഘാടനം മന്ത്രി അഡ്വ.കെ.രാജൻ, ടി.എൻ.പ്രതാപൻ എം.പിയെ ഗോളിയാക്കി നിർത്തി ആദ്യത്തെ പന്ത് കിക്ക് ചെയ്‌ത്‌ നിർവ്വഹിച്ചു. റവന്യു വകുപ്പ് മന്ത്രി കെ രാജനെ ഗോളിയാക്കി നിർത്തി ടി.എൻ.പ്രതാപൻ എം.പിപടിയം സ്പോർട്സ് അക്കാദമിയുടെ ടർഫിൻ്റെ വലയിൽ ആദ്യത്തെ ഗോൾ നേടി പന്ത് കളിയിലെ തൻ്റെ മികവ് തെളിയിച്ചു. ഇൻഡോർ ബാഡ്മിൻറൺ സെൻററിലെ ആദ്യത്തെ സർവീസ് ബഹുമാന്യ മന്ത്രി കെ രാജൻ്റെ കൈളിലെ ബാറ്റിലേക്ക് എം.പി.ടി.എൻ. പ്രതാപൻ എത്തിച്ച് ബാഡ്മിൻറൺ സെൻ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. സി.സി.മുകുന്ദൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പടിയം സ്പോർട്സ് അക്കാദമി പ്രസിഡണ്ട് സാബു .സി .വി. സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.കൃഷ്ണകുമാർ ,അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ.സുർജിത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബദുൾ ജലീൽ എടയാടി, വാർഡ് മെമ്പർ സരിത സുരേഷ്, പടിയം സ്പോർട്സ് അക്കാദമി സെക്രട്ടറി ഇ വി.ദിനേഷ്, റനീഷ് ചന്ദ്രൻ ,രഘു തോപ്പിൽ, അബദുൾ ഗഫുർ ,പ്രദീപ് പി.വി, അനിൽകുമാർ .വി .ഡി ,അജയൻ കെ.എൻ, സജിത്ത് ഷൺമുഖൻ എന്നിവർ പങ്കെടുത്തു.

Related Posts