അഫ്ഗാനിസ്താൻ മത രാജ്യമാണ്, ഇന്ത്യ ജനാധിപത്യ രാഷ്ട്രവും; കങ്കണ റണൗതിന് മറുപടിയുമായി ശബാന ആസ്മി

ഹിജാബ് വിവാദം സിനിമാ മേഖലയിലേക്കും കത്തിപ്പടരുന്നു. വിദ്യാലയങ്ങളിൽ പെൺകുട്ടികൾ ഹിജാബ് ധരിച്ച് എത്തരുതെന്ന സർക്കാർ ഉത്തരവ് വന്നതോടെയാണ് കർണാടകയിൽ വിവാദം പൊട്ടിപ്പുറപ്പെടുന്നത്.

ആനന്ദ് രംഗനാഥൻ എന്നയാളിൻ്റെ ട്വീറ്റ് ഷെയർ ചെയ്ത് കങ്കണ റണൗത് രംഗത്തെത്തിയതോടെ വിവാദം സിനിമാ മേഖലയിലും പടരുകയാണ്.

"നിങ്ങൾക്ക് ധൈര്യം കാണിക്കണമെങ്കിൽ, അഫ്ഗാനിസ്താനിൽ പോയി ബുർഖ ധരിക്കാതെ അത് കാണിക്കുക. സ്വയം കൂട്ടിലടയ്ക്കരുത്, സ്വതന്ത്രനാകാൻ പഠിക്കൂ" എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

അതിനുള്ള മറുപടിയെന്നോണം പ്രമുഖ അഭിനേത്രി ശബാന ആസ്മി ചെയ്ത ട്വീറ്റാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. "പക്ഷേ, അഫ്ഗാനിസ്താൻ ഒരു മത രാഷ്ട്രമാണ്, അവസാനം പരിശോധിച്ചപ്പോഴും ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കും. തെറ്റുണ്ടെങ്കിൽ എന്നെ തിരുത്തൂ," എന്നാണ് ശബാനയുടെ പരിഹാസ ട്വീറ്റ്.

Related Posts