അഫ്ഗാനിസ്താൻ ഭീതിജനകമായ കൂട്ട പട്ടിണിയുടെ വക്കിലെന്ന് റിപ്പോർട്ട്

കടുത്ത ശൈത്യകാലം വരുന്നതോടെ അഫ്ഗാനിസ്താൻ കൂട്ട പട്ടിണിയുടെ വക്കിലെന്ന് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ. യുണൈറ്റഡ് നേഷൻസ് വേൾഡ് ഫുഡ് പ്രോഗ്രാമിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് അതികഠിനമായ ശീതകാലത്ത് രാജ്യത്തെ ജനസംഖ്യയിൽ പകുതിയിലധികം പേരും കൂട്ട പട്ടിണി നേരിടുമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം ഏകദേശം നാല് മാസം പിന്നിടുകയാണ്. വൻതോതിലുള്ള ഭക്ഷ്യക്ഷാമത്തിൻ്റെ വക്കിലാണ് രാജ്യം നിൽക്കുന്നത്. പകുതിയിലധികം ജനങ്ങളും കടുത്ത പട്ടിണിയെ അഭിമുഖീകരിക്കുന്നു. പാശ്ചാത്യ പിന്തുണയുള്ള സർക്കാരിനെ പുറത്താക്കി രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനുശേഷമാണ് അഫ്ഗാനിസ്താൻ ജനത ഭീതിജനകമായ ഈ സ്ഥിതിവിശേഷം

അഭിമുഖീകരിക്കുന്നത്. അഫ്ഗാനിസ്താൻ്റെ സമ്പദ്‌വ്യവസ്ഥ തകർന്നതായും യു എൻ ഡബ്ല്യു എഫ് പി റിപ്പോർട്ടിൽ പറയുന്നു.

Related Posts