ടി20; പാക്കിസ്ഥാനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ്റെ ചരിത്ര വിജയം

ഷാർജ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റിന് വിജയിച്ചു. ടി20യിൽ പാകിസ്താനെതിരെ അഫ്ഗാനിസ്ഥാന്‍റെ ആദ്യ ജയമാണിത്. ഓൾറൗണ്ടർ മുഹമ്മദ് നബിയാണ് കളിയിലെ താരം. 38 പന്തിൽ 38 റൺസ് നേടിയ നബി അവസാന പന്തിൽ സിക്സ് നേടിയാണ് അഫ്ഗാനിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടിയ പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ക്യാപ്റ്റൻ ബാബർ അസമിനെയും മുഹമ്മദ് റിസ്‍വാനെയും ഒഴിവാക്കിയാണ് പാകിസ്താൻ അഫ്ഗാനിസ്ഥാനെ നേരിട്ടത്. ബാബറിന്‍റെ അഭാവത്തിൽ ശതബ് ഖാനാണ് പാക്കിസ്ഥാന്‍റെ ക്യാപ്റ്റൻ. അഫ്ഗാൻ ബോളർമാർ മത്സരിച്ച് പന്തെറിഞ്ഞപ്പോൾ പാകിസ്ഥാന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. 32 പന്തിൽ 18 റൺസെടുത്ത ഇമാദ് വസീമാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തു. അഫ്ഗാനിസ്ഥാന് വേണ്ടി ഫസൽഹഖ് ഫറൂഖി, മുജീബുർ റഹ്മാൻ, മുഹമ്മദ് നബി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 17.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാൻ വിജയലക്ഷ്യം മറികടന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഷാർജയിൽ നടക്കും.

Related Posts