ഫുട്ബോൾ മഹാമാമാങ്കത്തിന് കാമറൂണ്‍; ആഫ്രിക്കൻ നാഷൻസ് കപ്പ് ജനുവരി 9 ന്

ആഫ്രിക്കൻ വൻകരയിലെ ഫുട്ബോൾ മഹാമാമാങ്കമാണ് പുതുവർഷത്തിൽ കാൽപന്ത് കളി പ്രേമികളെ വരവേൽക്കുന്ന ആദ്യ ടൂർണമെന്റ് . ഈ മാസം 9 ന് കാമറൂണിൽ കിക്കോഫാകുന്ന ആഫ്രിക്കൻ നാഷൻസ് കപ്പിൽ 24 ടീമുകൾ ആറ് ഗ്രൂപ്പുകളിലായി കളിക്കുക. ആഫ്രിക്കൻ നാഷൻസ് കപ്പ്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളിലെ മിന്നും താരങ്ങളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമാകും. മുഹമ്മദ് സലാഹ്, സാദിയോ മാനേ, റിയാദ് മെഹ്റേസ് തുടങ്ങി വമ്പൻ താരങ്ങൾ ടൂർണമെൻറിൽ പങ്കെടുക്കും.

യൂറോപ്യൻ ക്ലബ്ബ് ഫുട്ബോളിലെ ഗ്ലാമർ ലീഗായി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും ആകെ 32 താരങ്ങളാണ് ആഫ്രിക്കൻ വൻകരയിലെ ഫുട്ബോൾ മഹാമാമാങ്കത്തിൽ വിവിധ ടീമുകൾക്കായി ജഴ്സിയണിയുക.

വാറ്റ്ഫഡിൽ നിന്നുമാണ് ഏറ്റവും കൂടുതൽ താരങ്ങൾ. സെനഗൽ സൂപ്പർ താരം ഇസ്മയില സാർ ഉൾപ്പെടെ 5 താരങ്ങൾ വാറ്റ്ഫഡ് എഫ് സിയിൽ നിന്നും ആഫ്രിക്കൻ നാഷൻസ് കപ്പിൽ പങ്കെടുക്കും. ആഴ്സണൽ , ലെസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകളിൽ നിന്ന് നാല് താരങ്ങൾ വീതവും ലിവർപൂൾ, ആസ്റ്റൻവില്ല , ക്രിസ്റ്റൽ പാലസ്, എന്നീ ക്ലബ്ബുകളിൽ നിന്ന് മൂന്ന് വീതം താരങ്ങളും ടൂർണമെന്റിനെത്തും.

ജനുവരി 21 വരെയായി ഗ്രൂപ്പ് ഘട്ടത്തിൽ 36 മത്സരങ്ങൾ അരങ്ങേറും. ജനുവരി 23 മുതൽ 27 വരെ പ്രീക്വാർട്ടർ മത്സരങ്ങളും ജനുവരി 29 മുതൽ 31 വരെ ക്വാർട്ടർ ഫൈനലുകളും നടക്കും. ഫെബ്രുവരി 3 നും 4 നുമാണ് സെമി ഫൈനലുകൾ. ഫെബ്രുവരി 6 ന് കാമറൂണിലെ ഒലെമ്പെ സ്‌റ്റേഡിയത്തിലാണ് ആഫ്രിക്കൻ വൻകരയുടെ കിരീടാവകാശിയെ നിർണ്ണയിക്കുന്ന ത്രില്ലർ.

Related Posts