രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളിൽ ഓണ പരീക്ഷാകാലം
കൊച്ചി: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്കൂളുകളിൽ ഓണ പരീക്ഷാകാലം. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള യു പി, ഹൈസ്കൂൾ, സ്പെഷ്യൽ സ്കൂൾ, ടെക്നിക്കൽ ഹൈസ്കൂൾ പരീക്ഷകൾ ഇന്നലെ ആരംഭിച്ചു. പരീക്ഷകൾ സെപ്റ്റംബർ 1 വരെ തുടരും. എൽ പി സ്കൂൾ പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിലും ഓണ പരീക്ഷകൾ നടന്നിരുന്നില്ല. സെപ്റ്റംബർ രണ്ടിനാണ് സ്കൂളുകളിൽ ഓണാഘോഷം. 3 മുതൽ 11 വരെയാണ് ഓണാവധി.