വീണ്ടും ഭക്ഷ്യവിഷബാധ; കാസർകോട്ട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു
കാസർകോട്: സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മറ്റൊരു മരണം കൂടി. കാസർകോട് കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു. തലക്ലായിലെ അഞ്ജുശ്രീ പാർവതിയാണ് മരിച്ചത്. ഓൺലൈനിൽ വാങ്ങിയ കുഴിമന്തി കഴിച്ച ശേഷമാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ആറ് ദിവസത്തിനിടെ രണ്ട് പേരാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.