പമ്പ് ജീവനക്കാരന് നേരെ ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: കണിയാപുരത്തെ പെട്രോള്‍ പമ്പ് ജീവനക്കാരന് നേരെയാണ് ഗുണ്ടാ ആക്രമണം. കണിയാപുരം ഇന്ത്യന്‍ ഓയിലിന്റെ നിഫി ഫ്യൂവല്‍സില്‍ ഇന്നലെ രാത്രി ഏഴ് മണിയോട് കൂടിയാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. പെട്രോളടിക്കാന്‍ താമസിച്ചു എന്ന കാരണത്താലാണ് ബൈക്കിലെത്തിയ രണ്ടു പേര്‍ പമ്പ് ജീവനക്കാരനായ കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി അജീഷിനെ വെട്ടി പരിക്കേല്‍പ്പിച്ചത് .
ഇന്ധനം നിറക്കാനെത്തിയ വാഹനങ്ങളുടെ തിരക്ക് കാരണം ക്യൂവില്‍ നില്‍ക്കാന്‍ ആവിശ്യപെട്ടതാണ് പ്രകോപനമുണ്ടാക്കിയത്. തുടര്‍ന്നാണ് ബൈക്കില്‍ പിന്നിലിരുന്നയാള്‍ ചാടിയിറങ്ങി കൈയില്‍ കരുതിയിരുന്ന മഴു കൊണ്ട് വെട്ടിയത്. ചുണ്ടിലും കൈയ്യിലുമാണ് വെട്ടേറ്റത്. പരിക്കേറ്റ അജീഷ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാല്‍ അജീഷും പ്രതികളും തമ്മില്‍ നേരെത്തെ പരിചയമുണ്ടെന്ന സംശയം പോലീസിനുണ്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു